ധന്യാത്മൻ,
ശ്രീ രാമകൃഷ്ണപരമഹംസരും ശ്രീ ശാരദാദേവിയും ശ്രീ വിവേകാനന്ദസ്വാമികളും നമ്മെ സംബന്ധിച്ചിടത്തോളം പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത യശസ്തംഭങ്ങളാണല്ലോ. അവരുടെ ജന്മലക്ഷ്യങ്ങളെ സാക്ഷാത്കരിക്കാൻ സ്ഥാപിതമായ സംഘടനയാണ് കൽക്കത്തയിലെ ബേലൂർ മഠം ആസ്ഥാനമായുള്ള രാമകൃഷ്ണമിഷൻ എന്നതും സുവിദിതമാണ്. ഭാരതത്തിലുടനീളം രാമകൃഷ്ണ-വിവേകാനന്ദ ആശയങ്ങൾ പ്രചരിപ്പിക്കാൻ മിഷന്റെ കീഴിൽ പലവിധത്തിലുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്ന സംഘടനയാണ് രാമകൃഷ്ണ-വിവേകാനന്ദ ഭാവപ്രചാർ പരിഷത്ത്. പരിഷത്തിന്റെ കൊയിലാണ്ടി ഘടകമായ 'ദർശൻ' കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഈ രംഗത്ത് സജീവമായി പ്രവർത്തിച്ചു വരുന്ന കാര്യം താങ്കൾക്ക് അറിവുള്ളതായിരിക്കുമല്ലോ.
1915-ൽ സ്ഥാപിതമായ കൊയിലാണ്ടി രാമകൃഷ്ണമഠം കേരളത്തിലെ മൂന്നാമത്തെ രാമകൃഷ്ണാശ്രമമാണ്. തപസ്വികളായ നിരവധി സന്യാസിവര്യന്മാരുടെ തപോഭൂമികൂടിയാണ് ഈ ആശ്രമം. ഇത്തവണത്തെ അഖിലകേരള ശ്രീരാമകൃഷ്ണ ഭക്തസമ്മേളനം ഈ ആശ്രമപരിസരത്ത് വെച്ച് നടക്കാൻ പോകുകയാണ്. 'ദർശൻ കൊയിലാണ്ടി'യുടെ ആഭിമുഖ്യത്തിലാണ് ഈ മഹത്സംഗമം നടക്കുന്നത്. ആശ്രമം ഉണ്ടായിട്ട് 111 വർഷം പിന്നിട്ടിട്ടും ഇതുവരെ ഇവിടെ ഒരു രാമകൃഷ്ണഭക്തസമ്മേളനം നടത്താൻ സാധിച്ചിട്ടില്ല എന്ന കുറവ് ഇതോടെ പരിഹരിക്കപ്പെടുകയാണ്.
ബഹുസ്വരമായ ചിന്താധാരകൾ പരസ്പരം കൊണ്ടും കൊടുത്തുമാണ് നമ്മുടെ സംസ്കൃതി വികസിതമായത്. അത് വളരാനും വികസിക്കാനുമുള്ള അവസരങ്ങൾ തുടർന്നും നിലനിൽക്കേണ്ടതുണ്ട്. സർവധർമ്മസമഭാവനയിൽ ഊന്നിയുള്ള ശ്രീരാമകൃഷ്ണ-വിവേകാനന്ദ ചിന്തകളോളം ഈ സരണിയിൽ വഴികാട്ടിയായി നമുക്കുമുമ്പിൽ മറ്റൊന്നുമില്ല. അതിനാൽ കൊയിലാണ്ടിയിൽ നടക്കുന്ന ഈ മഹാസദ്സംഗം നമുക്കോരോരുത്തർക്കും ഊർജ്ജവും പ്രചോദനവുമായിരിക്കും എന്നതിൽ സംശയമില്ല.
2027 ജനുവരി 21, 22, 23, 24 തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ സന്യാസിവര്യന്മാരുടെയും മറ്റു പ്രഗത്ഭരുടെയും പ്രഭാഷണങ്ങൾ, ചർച്ചകൾ, കലാപരിപാടികൾ, ധ്യാനം, യതിപൂജ എന്നിവ പ്രധാന കാര്യപരിപാടികളായിരിക്കും. അവയിൽ പങ്കുകൊണ്ട് ധന്യരാകുവാൻ എല്ലാ സജ്ജനങ്ങളെയും ഞങ്ങൾ ക്ഷണിക്കുന്നു. ഏതാണ്ട് ആയിരത്തോളം പേർ പങ്കെടുക്കുന്ന ഈ സദ്സംഗത്തിൽ താങ്കളുടെയും ബന്ധുമിത്രാദികളുടെയും പങ്കാളിത്തവും സഹായസഹകരണങ്ങളും സർവാത്മനാ സ്വാഗതം ചെയ്യുന്നു.
യുവജനങ്ങൾക്ക് എന്നും ഉജ്ജ്വലമാതൃകയായ വിവേകാനന്ദസ്വാമികളുടെ ഉദ്ബോധനങ്ങൾ പുതിയ തലമുറയിൽ എത്തിക്കുവാനും അവരെ കരുത്തിന്റെ സന്ദേശവാഹകരാക്കി ജീവിതവിജയം കൈവരിക്കാൻ പ്രാപ്തരാക്കാനുമുള്ള അവസരമായി ഈ സന്ദർഭത്തെ പ്രയോജനപ്പെടുത്തണമെന്ന് അഭ്യർഥിക്കുന്നു. ഈ സമ്മേളനം ഈദൃശപ്രവർത്തനങ്ങൾക്ക് ഒരു മാതൃകയായി മാറണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.
സന്യാസിമാർക്കും സമ്മേളനപ്രതിനിധികൾക്കുമുള്ള താമസസൗകര്യങ്ങൾ, ഭക്ഷണം, ശബ്ദ-ദൃശ്യസംവിധാനങ്ങൾ, വാഹനസൗകര്യം, ബേലൂർമഠത്തിൽ നിന്നടക്കമുള്ള സന്യാസിമാരുടെയും മാതാജിമാരുടെയും യാത്രച്ചെലവ് തുടങ്ങി വിവിധ ഇനങ്ങളിലായി നാലുദിവസത്തെ ഭാരിച്ച ചെലവ് വരുന്ന ഉത്തരവാദിത്തമാണ് ഞങ്ങൾ ഏറ്റെടുത്തിട്ടുള്ളത്. അതിന്റെ നിർവഹണത്തിന് താങ്കളുടെ അകമഴിഞ്ഞ സഹായം അനിവാര്യമാണെന്ന് പറയേണ്ടതില്ലല്ലോ. അതിലേക്ക് താങ്കളുടെയും സുഹൃത്തുക്കളുടെയും മഹനീയമായ സേവനവും മറ്റുവിധത്തിലുള്ള സാന്നിദ്ധ്യസഹകരണങ്ങളും പ്രതീക്ഷിച്ചുകൊള്ളുന്നു.
സസ്നേഹാദരം, ദർശൻ കൊയിലാണ്ടിക്ക് വേണ്ടി,
സി. സുകുമാരൻ (പ്രസിഡണ്ട്) 9497829829
കെ.ആർ. അജിത്ത് (സെക്രട്ടറി) 9747409395
Dear Sir/Madam,
Sri Ramakrishna Paramahamsa, Holy Mother Sri Sarada Devi, and Swami Vivekananda are towering spiritual personalities who need no introduction to us. It is well known that the Ramakrishna Mission, headquartered at Belur Math, Kolkata, was established to fulfil the divine mission of these great souls. The Ramakrishna-Vivekananda Bhava Prachar Parishad is an organization functioning under the Mission to spread the ideals of Sri Ramakrishna and Swami Vivekananda throughout India. You may already be aware that Darshan Koyilandy, the Koyilandy unit of the Parishad, has been actively engaged in this noble work for more than a year.
Established in 1915, the Ramakrishna Math, Koyilandy, is the third Ramakrishna Ashrama in Kerala. It has also been a sacred spiritual retreat and place of tapasya for many revered monks. This year, the All Kerala Sri Ramakrishna Devotees’ Conference will be held in the premises of this Ashrama. This great spiritual gathering is being organized under the auspices of Darshan Koyilandy. Although the Ashrama has completed 111 years of existence, it has never before hosted a Sri Ramakrishna Devotees’ Conference. This long-felt gap is now being fulfilled.
Our culture has evolved through the mutual exchange and enrichment of diverse streams of thought. Opportunities for such growth and development must continue to exist. Among the guiding ideals that can lead us on this path, none shines brighter than the teachings of Sri Ramakrishna and Swami Vivekananda, founded upon harmony among all religions. Therefore, there is no doubt that this grand spiritual gathering in Koyilandy will be a source of inspiration and renewed energy for all of us.
The conference, to be held on *21st, 22nd, 23rd, and 24th January 2027*, will feature discourses by revered monks and distinguished speakers, discussions, cultural programs, meditation sessions, and Yati Puja (worship of monks) as its major events. We cordially invite all devotees and well-wishers to participate in these programs and receive their blessings. We expect nearly one thousand participants at this gathering, and we wholeheartedly welcome the participation, support, and cooperation of you, your family members, and friends.
We also request that this occasion be utilized to bring the inspiring message of Swami Vivekananda—an eternal role model for the youth—to the younger generation, empowering them to become messengers of strength and achieve success in life. We hope that this conference will become a model for such constructive and transformative efforts.
We have undertaken the responsibility of organizing this four-day event, which involves substantial expenses, including accommodation for monks and delegates, food arrangements, audio-visual facilities, transportation, and travel expenses of monks and women monastics arriving from Belur Math and other centres. Needless to say, your wholehearted support is essential for the successful conduct of this event. We therefore earnestly seek your generous assistance, service, and cooperation, as well as that of your friends and well-wishers.
With warm regards,
For Darshan Koyilandy
C. Sukumaran
President
Mobile: 9497829829
K. R. Ajith
Secretary
Mobile: 9747409395