ധന്യാത്മൻ,

ലോകത്തിലെ വലിയ ആദ്ധ്യാത്മിക പ്രസ്ഥാനമാണ് ശ്രീരാമകൃഷ്‌ണമിഷൻ. ശ്രീരാമകൃഷ്ണ‌ മിഷന്റെ ഘടകമായി ദീർഘകാലം (111 വർഷം) ആത്മീയ അന്വേഷകർക്ക് ആരാധനയുടെയും സേവനത്തിന്റെയും പ്രതീകമായി കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന ശ്രീരാമകൃഷമഠത്തിൽ വെച്ച് 2027 ജനുവരിയിൽ 25-ാംമത് അഖിലകേരള ഭക്തസമ്മേളനം നടക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു. ശ്രീരാമകൃഷ്‌ണ-വിവേകാനന്ദ സന്ദേശങ്ങളുടെ പ്രചാരണമാണ് ഭക്തസമ്മേളനങ്ങളുടെ മുഖ്യലക്ഷ്യം. ഈ പുണ്യസംഗമത്തിൽ പങ്കെടുത്ത് ധന്യരാകുവാൻ ഏവരേയും സസ്നേഹാദരം ക്ഷണിക്കുന്നു.